കൊച്ചി: സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അവരുടെ ജീവിതത്തിൽ ഗുണപരമായി സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ബംഗളൂരു ആസ്ഥാനമായി രൂപീകരിക്കുന്ന ഇന്റർനാഷണൽ പ്രസ്ഥാനത്തിന്റെ ഉത്ഘാടനവും പ്രഥമ ജനറൽ ബോഡി മീറ്റിങ്ങും ഇന്ന് ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്നു. പുതിയ സംഘടനയുടെ പ്രഥമ രക്ഷാധികാരികളായ ജേക്കബ് ചെറിയാൻ, ഐസക് പാലത്തിങ്കൽ, ഡോക്ടർ കെ സി സാമുവേൽ എന്നിവർ ചേർന്ന് ഉത്ഘാടനം നിർവഹിച്ചു.

ഇന്ത്യ ഏരിയ പ്രഥമ പ്രസിഡന്റായി ആന്റോ കെ ആന്റണിയെ നിയോഗിച്ചു. വിവിധ ഡിസ്ട്രിക്ട് നേതാക്കളെയും സോൺ നേതാക്കളെയും യോഗം നിയോഗിച്ചു. മാത്തുക്കുട്ടി സെബാസ്റ്റ്യൻ, ഡാനിയേൽ തോമസ്, ജേക്കബ് ജോൺ, ഫിലിപ്പ് തെങ്ങുംച്ചേരിൽ, മൈക്കിൾ കെ മൈക്കിൾ, നിരഞ്ജന ബിമൽ , ഐ സി രാജു തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എണ്പത്തിരണ്ടു ക്ലബ്ബുകൾ ഉൾപ്പടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള നൂറിൽ പരം ക്ലബ്ബ്കൾ സെപ്റ്റംബർ മാസം ബാംഗളൂരിൽ നടക്കുന്ന ഇന്റർനാഷണൽ കൺവെൻഷനിൽ പങ്കെടുക്കും.

സമൂഹത്തിൽ അവശത അനുഭവിക്കുന്നർക്കു വൈദ്യ ചികിത്സ സഹായം, അർഹരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം, തലചായ്ക്കാൻ ഇടമില്ലാത്തവർക്കായി പാർപ്പിട സഹായ പദ്ധതി , പ്രകൃതി സംരക്ഷണം തുടങ്ങിയവക്കു മുൻ്ഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.