പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് വിദ്യാർത്ഥി മരിച്ചതായി റിപ്പോർട്ടുകൾ. പത്തനംതിട്ട കോന്നി ഐരവൺ കൊടിഞ്ഞുമൂല കടവിലാണ് അപകടം സംഭവിച്ചത്. കലഞ്ഞൂർ സ്വദേശി വിനായക് ആണ് മരിച്ചത്.

വിദ്യാർത്ഥിക്ക് 15 വയസായിരുന്നു പ്രായം. അവധി ദിവസം ബന്ധു വീട്ടിൽ എത്തിയ വിനായക് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെടുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം നടന്നത്. പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.