തിരുവല്ല: ഫാന്‍സി നമ്പറിനായി തിരുവല്ല ആര്‍.ടി.ഒ.യ്ക്കു കീഴില്‍ നടന്നത് വാശിയേറിയ ലേലം്. വാഹനപ്രേമികളുടെ ഇഷ്ടനമ്പറുകളിലൊന്നായ '7777' നു വേണ്ടി കടുത്ത മത്സരമാണ് അരങ്ങേറിയത്. 7.85 ലക്ഷം രൂപ നല്‍കി യുവ വനിതാ സംരംഭക നമ്പര്‍ സ്വന്തമാക്കി. തിരുവല്ല നടുവത്ര ട്രേഡേഴ്സ് ഡയറക്ടര്‍ അഡ്വ. നിരഞ്ജന നടുവത്രയാണ്‌െേ റക്കാഡ് തുകയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എച്ച്.എസ്.ഇ.ക്കുവേണ്ടിയാണ് കെ.എല്‍. 27 എം 7777 എന്ന നമ്പര്‍, യുവസംരംഭകകൂടിയായ നിരഞ്ജന ലേലത്തില്‍ നേടിയത്. തിരുവല്ല ആര്‍.ടി.ഒ.യ്ക്കുകീഴിലായിരുന്നു വാശിയേറിയ ലേലം നടന്നത്. മധ്യതിരുവിതാംകൂറില്‍ ഫാന്‍സി നമ്പര്‍ ലേലത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകകളിലൊന്നാണിത്. മുമ്പ്, കൊച്ചിയില്‍ രജിസ്റ്റര്‍ചെയ്ത വാഹനത്തിന് ഇഷ്ടനമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. അതിനെക്കാള്‍ കൂടിയ തുകയ്ക്കാണ് ഈ ഫാന്‍സി നമ്പര്‍ ലേലം.

തിരുവല്ല സ്വദേശി നിരഞ്ജന 1.78 കോടി രൂപയ്ക്കാണ് കാര്‍പാത്തിയന്‍ ഗ്രേ കളര്‍ ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ എച്ച്.എസ്.ഇ. വാങ്ങിയത്. ലേലത്തുക അടച്ചതായി തിരുവല്ല ജോയിന്റ് ആര്‍.ടി.ഒ. അറിയിച്ചു.