- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തി തർക്കം: എറണാകുളത്ത് യുവാവിനെ അയൽവാസികൾ അടിച്ച് കൊലപ്പെടുത്തി; എടവനക്കാട് സ്വദേശികളായ അച്ഛനും മകനും അറസ്റ്റിൽ
കൊച്ചി: അതിക്രൂരമായ മർദ്ദനത്തെ തുടർന്ന് എറണാകുളം ജില്ലയിൽ യുവാവ് കൊല്ലപ്പെട്ടു. എടവനക്കാട് സ്വദേശി സനലാണ് മരിച്ചത്. 34 വയസായിരുന്നു. അയൽവാസികളായ അച്ഛനും മകനും ചേർന്നാണ് സനലിനെ മർദ്ദിച്ചത്.
പ്രതികളായ വേണുവിനെയും മകൻ ജയരാജിനെയും ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് വേണുവും ജയരാജും ചേർന്ന് സനലിനെ മർദ്ദിച്ചത്. ഇരുമ്പ് വടി ഉപയോഗിച്ചാണ് സനലിനെ മർദ്ദിച്ചത്. അതിർത്തി തർക്കത്തെ തുടർന്നാണ് ഇരുവരും ചേർന്ന് സനലിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഗുരുതര പരിക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സനൽ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.
Next Story




