- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ആറടിയോളം താഴ്ചയിലുള്ള കുഴിയിൽ; പോലീസ് സ്ഥലത്തെത്തി; സംഭവം പാലക്കാട്
പാലക്കാട്: പെരിങ്ങോട് കൂറ്റനാട് സ്വദേശി മഹേഷിനെ (40) നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനടുത്തുള്ള കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പെരിങ്ങോട് ഹൈസ്കൂൾ മൈതാനത്തിന് സമീപം നിർമ്മാണം നടക്കുന്ന കെട്ടിടത്തോടനുബന്ധിച്ച് നിർമ്മിച്ച ആറടിയോളം ആഴമുള്ള സെപ്റ്റിക് ടാങ്ക് കുഴിക്ക് സമീപത്തുള്ള മറ്റൊരു കുഴിയിലാണ് മൃതദേഹം കാണപ്പെട്ടത്.
കെട്ടിടത്തിൽ ജോലിക്കെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മരണം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story




