- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസ്സിൽ പക ഒളിപ്പിച്ച് കൊടുവാളുമായി എത്തി; വടകരയിൽ അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് മാരക പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര പുതുപ്പണത്ത് അയൽവാസിയുടെ കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊയിലോത്ത് വയലിൽ ബിജേഷിനാണ് കാലിന് പരിക്കേറ്റത്. വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നത്.
മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയായ കൊയിലോത്ത് വയലിൽ ശശിയാണ് ബിജേഷിനെ കൊടുവാളുമായി എത്തി ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ബിജേഷിനെ ഉടൻതന്നെ വടകര ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞെത്തിയ വടകര പോലീസ് സംഭവസ്ഥലം പരിശോധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story




