- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പ്രവാസി മലയാളി മൂരാട് പുഴയിലേക്ക് എടുത്തുചാടി; പിന്നീട് സ്വയം നീന്തിക്കയറി; ആരോഗ്യനില തൃപ്തികരം; ചാടാനുള്ള കാരണം വ്യക്തമല്ല
കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ വടകര മൂരാട് പുഴയിൽ എടുത്ത് ചാടി. കാസർകോട് സ്വദേശി മുനവർ ആണ് കോയമ്പത്തൂർ മാംഗ്‌ളൂർ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ പുഴയിലേക്ക് എടുത്ത് ചാടിയത്. വടകര മൂരാട് റെയിൽവേ മേൽപ്പാലത്തിൽ ട്രെയിനെത്തിയപ്പോഴായിരുന്നു സംഭവം നടന്നത് .
പിന്നീട് പുഴയിൽ നിന്നും നീന്തി അവശ നിലയിൽ കരക്കെത്തിയ യുവാവിനെ സ്ഥലത്തെത്തിയ പോലീസ് വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വിദേശത്ത് നിന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങിയ മുനവർ ട്രെയിനിൽ കാസർകോടേക്ക് പോവുകയായിരുന്നു. പുഴയിലേക്ക് ചാടാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. പോലീസ് അന്വേഷിച്ചുവരുന്നതായി അറിയിച്ചു.
Next Story