- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കച്ചവടവുമായി ബന്ധപ്പെട്ട് തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പ്രതികളെ പൊലീസ് സാഹസികമായി പിടികൂടി; സംഭവം പാലക്കാട്
പാലക്കാട്: ആലത്തൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികളെ പൊലീസ് പിടികൂടിയത് സാഹസികമായി. വടക്കഞ്ചേരി കണക്കൻതുരുത്തി നാസറിനെയാണ് തിങ്കളാഴ്ച രാത്രി തട്ടിക്കൊണ്ടുപോയി മർദിച്ചത്. സംഭവത്തിൽ വടക്കഞ്ചേരി സ്വദേശി ഫൈസൽ, കിഴക്കഞ്ചേരി സ്വദേശി ബിജു എന്നിവരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പഴകച്ചവടം സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
നെന്മാറ ഗോമതിക്ക് സമീപം രാത്രി പതിനൊന്നരയോടെയാണ് സംഭവം. നാസറിന്‍റെ വാഹനത്തിന് മുൻപിൽ പ്രതികൾ സഞ്ചരിച്ച വാഹനം കുറുകെയിട്ട് ബലമായി പിടിച്ചിറക്കി തട്ടിക്കൊണ്ടു പോവുകയായിരുന്നു. നാസറിന്‍റെ ഡ്രൈവർ വടക്കഞ്ചേരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞെങ്കിലും നിർത്താതെ പോവുകയായിരുന്നു. പിന്തുടർന്നെത്തിയ പൊലീസ് പ്രതികളെ കിഴക്കഞ്ചേരി കണ്ണംകുളത്ത് വെച്ചാണ് പിടികൂടിയത്.
Next Story