മണ്ണാർക്കാട്: വെൽഡിങ്ങ് ജോലിക്കിടെ ഷോക്കേറ്റ് അപകടം. പിന്നാലെ യുവാവ് മരിച്ചു. മണ്ണാർക്കാട് വടക്കുമണ്ണം വടക്കേപ്പുറത്ത് രാജേഷ് (39) ആണ് ഷോക്കേറ്റ് മരിച്ചത്. വെൽഡിങ് ജോലികൾ ചെയ്യുന്നതിനിടെ യുവാവിന് ഷോക്കേൽക്കുകയായിരുന്നു.

ജോലി സ്ഥലത്താണ് അപകടം നടന്നത്. യുവാവിന് ഷോക്കേറ്റ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.