- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുംകല്പിച്ചുള്ള വീശിൽ തള്ളവിരലിനും ചെവിക്കും മാരക പരിക്ക്; മലപ്പുറത്തെ ബിവറേജസിന് സമീപം കത്തിക്കുത്ത്; അക്രമിയെ തേടി പോലീസ്

X
മലപ്പുറം: നിലമ്പൂർ ബിവറേജസിന് സമീപം കത്തിക്കുത്ത്. സംഭവത്തില്‍ വഴിക്കടവ് മുണ്ട തോട്ടുങ്ങൽ വിനോദ് (29) എന്ന ആൾക്ക് പരിക്കേറ്റു. ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം നടന്നത്. കുത്തേറ്റ് രക്തം വാർന്ന വിനോദിനെ നിലമ്പൂർ പോലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിനോദിന്‍റെ വലതു കൈക്കും തള്ളവിരലിനും ചെവിക്കും സാരമായ പരിക്ക് ഉണ്ടെന്നാണ് വിവരം. യുവാവിനെ കുത്തിയ ആൾക്കായി അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.
Next Story


