- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഗൃഹപ്രവേശത്തിന് എത്തിയപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തെ പറ്റി വർണിച്ചു; ശല്യം ചെയ്ത് പിറകെ നടന്നു; കഴിക്കാനിരുന്നപ്പോൾ കൈയിൽ പിടിച്ചു; മറ്റുള്ളവരോട് എന്നെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു; ബ്രിഗേഡിയർക്കെതിരെ പരാതിയുമായി ജൂനിയർ ഓഫീസറുടെ ഭാര്യ; കേസെടുത്ത് പോലീസ്
ഗുവാഹത്തി: ബ്രിഗേഡിയർക്കെതിരെ ലൈംഗിക പീഡന പരാതിയുമായി ജൂനിയർ ഓഫീസറുടെ ഭാര്യ രംഗത്ത്. വീട്ടിലെ ചടങ്ങിൽ എത്തിയപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തെ പറ്റി മോശമായി വർണിച്ചുവെന്നും. ശല്യം ചെയ്ത് പിറകെ നടക്കുകയും. മറ്റുള്ളവരോട് തന്നെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും അവർ പറയുന്നു. സഹികെട്ട് ഒടുവിൽ യുവതി പോലീസിൽ പരാതി നൽകുകയായിരിന്നു. മേഘാലയിലാണ് സംഭവം നടന്നത്.
മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ ആർമി ബ്രിഗേഡിയറിനെതിരെ ലൈംഗിക പീഡന പരാതിയുമായി ജൂനിയർ ഓഫീസറുടെ ഭാര്യ രംഗത്ത് വന്നു. പരാതിയിൽ മേഘാലയ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്ത്യൻ സൈന്യത്തിൽ നിന്ന് ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഷില്ലോങ്ങിൽ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരാതിക്കാരിയായ യുവതിയുടെ ഭർത്താവ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. മോശം പെരുമാറ്റം, അനുചിതമായ പരാമർശങ്ങൾ, ശാരീരിക ഭീഷണി എന്നിവയുൾപ്പെടെ നിരവധി സംഭവങ്ങൾ വിശദീകരിച്ചുകൊണ്ടാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
മാർച്ച് 8 ന് ഓഫീസേഴ്‌സ് മെസ്സിൽ നടന്ന ഒരു ചടങ്ങിനിടെയാണ് സംഭവം നടന്നത്. ബ്രിഗേഡിയർ തന്നെക്കുറിച്ച് അനുചിതമായ പരാമർശങ്ങൾ ആവർത്തിച്ച് ഉപയോഗിച്ചതായി അവർ പരാതിയിൽ പറഞ്ഞു. താൽപ്പര്യമില്ലാതിരുന്നിട്ടും അദ്ദേഹം പരാമർശം അവസാനിപ്പിച്ചില്ലെന്നും, മോശം ഭാഷ ഉപയോഗിച്ചതായും യുവതി ആരോപിച്ചു. ഭർത്താവിനെ അറിയിച്ചപ്പോൾ ബ്രിഗേഡിയർ ശാരീരികമായി ഉപദ്രവിച്ചുവെന്നും അവർ പറഞ്ഞു. പ്രതി തന്റെ അയൽക്കാരനാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും അവർ വ്യക്തമാക്കി.
2024 ഏപ്രിൽ 13 ന് ഒരു സഹപ്രവർത്തകൻ സംഘടിപ്പിച്ച ഹൗസ് വാമിംഗ് പരിപാടിയിൽ ബ്രിഗേഡിയർ തന്റെ വസ്ത്രത്തെക്കുറിച്ച് ഒരു പരാമർശം നടത്തിയതായി അവർ പരാതിയിൽ വ്യക്തമാക്കി. രണ്ട് മാസത്തിന് ശേഷം, വീട്ടിൽ അത്താഴം കഴിക്കുന്നതിനിടെ ഭർത്താവിന്റെ മുന്നിൽ അയാൾ തന്റെ കൈയിൽ ബലമായി പിടിച്ചു. ഈ സംഭവങ്ങൾ തനിക്ക് വളരെയധികം ആഘാതമുണ്ടാക്കിയെന്നും അതിനാൽ നേരത്തെ പോലീസിൽ പരാതിപ്പെടാൻ കഴിഞ്ഞില്ലെന്നും സ്ത്രീ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തു.