ആലുവ: ആലുവയിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു.ആലുവ തിരുവൈരാണിക്കുളം മാറംപിള്ളി പാലത്തിൽ നിന്നും പുഴയിൽ ചാടിയ അങ്കമാലി നായത്തോട് സ്വദേശി ക്രിസ്റ്റിപോൾ (24) ആണ് മരിച്ചത്.ഇന്നലെ മുതൽ ക്രിസ്റ്റിയെ കാണാനില്ലെന്ന് കുടുംബം നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിനിടെ രാത്രിയിൽ തിരുവൈരാണിക്കുളം മാറംപിള്ളി പാലത്തിന് സമീപം ക്രിസ്റ്റിപോളിന്റെ ബൈക്ക് കണ്ടെത്തിയിരുന്നു.സംശയം തോന്നിയതിനെ തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് ഇന്ന് ഉച്ചയോടെ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.