- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം സ്വദേശിയിൽ നിന്നും പോലീസ് പിടികൂടിയത് സ്വർണ്ണ മിശ്രിതം; അറസ്റ്റ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് സ്വർണ്ണ മിശ്രിതം പിടികൂടി പോലീസ്. ജിദ്ദയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിൽ ഇന്ന് രാവിലെ 11:30ന് കരിപ്പൂരിൽ ഇറങ്ങിയ മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി ഫസലുറഹ്‌മാനാണ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 843 ഗ്രാം സ്വർണ്ണ മിശ്രിതമാണ് കണ്ടെടുത്തത്. വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വർണ്ണം ധരിച്ചിരുന്ന സോക്സിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടിയത്.
Next Story