- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ കുട്ടികൾക്കടക്കം ഹാഷിഷ് ഓയിൽ വിതരണം ചെയ്യാൻ ശ്രമം; 27കാരൻ പിടിയില്‍
തൃശൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച ഹാഷിഷ് ഓയിലുമായി 27കാരൻ പിടിയില്‍. ആമ്പല്ലൂര്‍ വില്ലേജില്‍ അളഗപ്പനഗര്‍ ദേശത്ത് വെള്ളയത്ത് വീട്ടില്‍ വിഷ്ണു നാരായണനാണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 9.16 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ 24 ന് ഉച്ചയ്ക്ക് 1.20നാണ് പ്രതിയെ പോലീസ് പിടികൂടിയത്. എരിപ്പോട് ശക്തി ഓട്ടുകമ്പനിക്ക് സമീപം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും വിതരണം ചെയ്യുന്നതിനായി ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. പുതുക്കാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേന്ദ്ര സിംഹന്, സബ് ഇന്‍സ്പെക്ടര്‍ എന്‍. പ്രദീപ്, പ്രൊബേഷന്‍ എസ്.ഐ. വൈഷ്ണവ്, സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വിഷ്ണു നേരത്തേ മയക്ക് മരുന്ന് ഉപയോഗിച്ച കേസില്‍ പ്രതിയാണ്.