- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശ്ശേരി പോളിടെക്‌നിക്ക് കോളേജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; യുവജന കമ്മീഷൻ ചെയർമാൻ വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ചു
കളമശ്ശേരി: കളമശ്ശേരി പോളിടെക്‌നിക്ക് കോളേജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ചു. വിഷയത്തിൽ യുവജന കമ്മീഷൻ സ്വമേധയാ ഇടപെടുകയും സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോടും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെടുകയും ചെയ്തു.
മൂന്നാംവർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിയായ പ്രജിത്താണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. പ്രജിത്തിന് നീതി ഉറപ്പാക്കാൻ നിയമപരമായി പൂർണ്ണമായ പിന്തുണയും സഹായവും ഉണ്ടാകുമെന്നും യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ അറിയിച്ചു.
Next Story



