തലശേരി:സ്വാശ്രയ കോളേജ് പ്രവേശന നടപടികളിലെ വിദ്യാർത്ഥി വിരുദ്ധതയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്ത മായതിനെ തുടർന്ന് ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി, സുദീപ് ജെയിംസ് ജുബിലീ ചാക്കോ തുടങ്ങി 13 പ്രതികളെ തലശ്ശേരി സി. ജെ. എം.കോടതി ജഡ്ജ് വീണ കുറ്റക്കരല്ലെന്നു കണ്ടു വെറുതെ വിട്ടു.

അന്യയമായ സംഘം ചേരൽ പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവാഹണം തടസ്സപ്പെടുത്തൽ പൊലീസുകാരെ അക്രമിച്ചു പരിക്കേൽപ്പിക്കൽ തുടങ്ങി ഗുരുതരമായ കുറ്റങ്ങൾ ചാർത്തിയ കേസിലാണ് വിചാരണകൊടുവിൽ കോടതി നേതാക്കളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ ഇ. ആർ. വിനോദാണ് ഹാജരായത്.