അടൂർ: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അടൂർ ഏഴംകുളം ബിനിൽ ബിനു, അറുകാലിക്കൽ സ്വദേശി അഭി വിക്രം എന്നിവരുടെ വീടുകളിൽ പൊലീസ് പരിശോധന.

ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ബിനിൽ ബിനു തിരുവനന്തപുരം ലോ അക്കാദമി വിദ്യാർത്ഥിയാണ്. അഭി വിക്രം കേരള ബാങ്ക് ശാഖ ജീവനക്കാരനാണ്.