തിരുവനന്തപുരം: കോവളത്ത് വാടക വീട്ടിൽ വെച്ച് അതിഥി തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാൾ സ്വദേശി അലോക് ദാസ്(35) ആണ് മരിച്ചത്. കോവളം ജഗ്ഷന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് അലോക് ദാസ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി വീടിന് പുറത്തിറങ്ങി തിരികെ കയറുന്നതിനിടെയാണ് ഇയാളെ പാമ്പ് കടിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അലോക് ദാസ് മരിച്ചത്.

പാമ്പുകടിയേറ്റ അലോക് ദാസിനെ കൂടെയുണ്ടായിരുന്നവരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കോവളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അവിവാഹിതനാണ് അലോക് ദാസ്. മൃതദേഹം തിരുവനന്തപരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.