- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരഭാഗത്ത് നിന്ന് 50 മീറ്റര്‍ മാറി പാറക്കെട്ടില്‍ 'കല്ലുമ്മക്കായ' കണ്ടതോടെ അതിരുവിട്ട ആവേശം; എല്ലാം പറിച്ചെടുത്ത് മടങ്ങുന്നതിടെ അപകടം; ആവിക്കല്‍ ബീച്ചിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വടകരയിൽ കല്ലുമ്മക്കായ പറിക്കാൻ പോയ പ്രവാസി യുവാവ് കടലിൽ മരിച്ചു. കുരിയാടി ആവിക്കൽ സ്വദേശി ഉപ്പാലക്കൽ വീട്ടിൽ വിദുൽ പ്രസാദ് (27) ആണ് മരിച്ചത്. ഗൾഫിൽ ജോലി ചെയ്തിരുന്ന വിദുൽ ദിവസങ്ങൾക്ക് മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്.
ചൊവ്വാഴ്ച വൈകീട്ടോടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ആവിക്കൽ ബീച്ചിന് 50 മീറ്റർ അകലെയുള്ള പാറക്കെട്ടിൽ കല്ലുമ്മക്കായ പറിക്കാൻ പോയതായിരുന്നു വിദുൽ. കല്ലുമ്മക്കായ പറിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്.
തുടർന്ന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും കോസ്റ്റൽ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ രാത്രിയോടെ വിദുലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവാവിന്റെ അപ്രതീക്ഷിത മരണം നാടിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി.
Next Story




