- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് കേസ്; പ്രതിക്ക് കഠിനതടവും പിഴയും
കഞ്ചാവ് കേസ്; പ്രതിക്ക് കഠിനതടവും പിഴയും
തൊടുപുഴ: കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും. കോട്ടയം മുട്ടമ്പലം കൊച്ചുപുളിമൂട്ടില്‍ ജസ(40)ണെയാണ് മൂന്ന് വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴ അടയ്ക്കുന്നതിനും തൊടുപുഴ എന്‍.ഡി.പി.എസ്. സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
2019 ജൂണ്‍ 17-ന് കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍വെച്ച് ഇയാളുടെ പക്കല്‍നിന്ന് 1.10 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.എന്‍. ഹരികുമാറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.
Next Story