പെരിന്തല്‍മണ്ണ: കിംസ് അല്‍ഷിഫ ആശുപത്രിയുടെ ഒന്‍പതുനില കെട്ടിടത്തില്‍നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശിയും നാലകത്ത് വീട്ടില്‍ മുസ്തഫ സുഹ്റ ദമ്പതികളുടെ ഏകമകനുമായ നൂറുല്‍ അമീന്‍ (22) ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് ആറരയോടെ ആശുപത്രിയുടെ പുതിയ ഒന്‍പതുനില ബ്ലോക്കിന്റെ മുകളില്‍നിന്ന് ചാടിയ അമീന്‍ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രി പരിസരത്ത് ആശങ്ക പരന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.