- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലദ്വാരത്തിൽ സിപ്പ് ലോക്കിൽ സെലോ ടേപ്പിട്ട് എംഡിഎംഎ കടത്തി; യുവാക്കൾ പിടിയിലായത് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പരിശോധനക്കെത്തിച്ചപ്പോൾ
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് 16 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പോലീസ് പിടികൂടി. ആലപ്പുഴ നോർത്ത്, ആര്യട്, വിരശ്ശേരിയിൽ ശ്രീകാന്ത് (23), മണ്ണഞ്ചേരി, പാലയ്ക്കൽ വീട്ടിൽ ജോമോൻ (37) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സൗത്ത് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
കേരളത്തിന് പുറത്തു നിന്ന് ട്രെയിനിൽ എത്തിയ ഇവരെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും ബാഗുകളിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്താനായില്ല. എന്നാൽ, ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ശ്രീകാന്തിനെ ആശുപത്രിയിൽ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് മലദ്വാരത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന എംഡിഎംഎ സിപ്പ് ലോക്കിൽ സെലോ ടേപ്പിട്ട് പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പോലീസിന്റെ ചോദ്യംചെയ്യലിൽ, ഇത് ആദ്യമായിട്ടല്ലെന്നും മുമ്പ് പല തവണ ലഹരി വസ്തുക്കൾ ഇതുപോലെ കടത്തിയിട്ടുണ്ടെന്നും പ്രതികൾ സമ്മതിച്ചു. ജോമോൻ മുൻപ് ഒരു കൊലപാതക ശ്രമക്കേസിലും, ശ്രീകാന്ത് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും, ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബുവിന്റെ നേതൃത്വത്തിൽ സിഐ റെജി രാജ്, എസ്ഐ ഉണ്ണികൃഷ്ണൻ നായർ, സിപിഐ ബിനു, ഫിറോസ്, ജിനാസ് എന്നിവരും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.