- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജനെ പാര്‍ട്ടിക്ക് വിശ്വാസം; പാര്‍ട്ടി അന്വേഷണത്തിന്റെ ആവശ്യമില്ല; വിവാദത്തില്‍ തുടരന്വേഷണം വേണമെന്നും ടി പി രാമകൃഷ്ണന്‍
ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജനെ പാര്‍ട്ടിക്ക് വിശ്വാസം
തിരുവനന്തപുരം: ഇ പി ജയരാജന്റെ പേരിലുള്ള ആത്മകഥാ വിവാദത്തില്‍ തുടരന്വേഷണം വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പില്‍ ഇ.പിയുടെ പുസ്തക വിവാദം പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി പറയാത്ത പല കാര്യങ്ങളും പുസ്തകത്തില്‍ ഉണ്ടായിരുന്നു. വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ഇ. പി നിലപാട് വ്യക്തമാക്കിയതാണ്. പാര്‍ട്ടിക്ക് ഇ.പിയെ വിശ്വാസമാണ്. ഇതില്‍ പാര്‍ട്ടി അന്വേഷണത്തിന്റെ ആവശ്യമില്ല. ഡിസി ബുക്സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരേയെടുത്ത നടപടി സ്വാഗതാര്‍ഹമാണ്. രവി ഡിസിയുടെ മൊഴിയനുസരിച്ച് തുടര്‍നടപടികള്‍ ഉണ്ടാകകണമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
Next Story