- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ഡോസ് കൂടിയ മയരുന്ന് എഴുതി വാങ്ങി: സംഭവം പൊന്നാനി താലൂക്ക് ആശുപത്രിയില്‍
മലപ്പുറം: മലപ്പുറത്ത് ഡോക്ടറെ കത്തികാട്ടി ഭീഷണപ്പെടുത്തി മരുന്ന് എഴുതി വാങ്ങി യുവാവ്. പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെയാണ് യുവാവിന്റെ പരാക്രമം. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് സംഭവം. ഡോസ് കൂടിയ മയക്കുഗുളികകള്‍ എഴുതി നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്.
മനോരോഗ വിദഗ്ധന്റെ കുറിപ്പില്ലാതെ മരുന്ന് നല്‍കാനാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതോടെ മടങ്ങിപ്പോയ യുവാവ് വീണ്ടുമെത്തി ഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി മരുന്ന് എഴുതുകയായിരുന്നു. യുവാവ് ആശുപരതിയില്‍ ബഹളമുണ്ടാക്കുകയും ചെയ്തു.
സംഭവത്തില്‍ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ആശുപപ്രതിയില്‍ നിന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. യുവാവ് കുറച്ച് ദിവസങ്ങളായി ആശുപത്രിയില്‍ വരാറുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. യുവാവിനെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.