- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റി? ആറ്റിലെറിയാന്‍ പദ്ധതിയിട്ടു; രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി; തെളിവു ശേഖരണം വെല്ലുവിളി
ആലപ്പുഴ: മാന്നാര്‍ കല കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോല്‍ വ്യക്തമാകുന്നത് പ്രൊഫഷണലുകള്‍ പോലും നടത്താത്ത വിധത്തിലുള്ള കൊലപാതകമാണ് ഇതെന്നാണ് വ്യക്തമാകുന്നത്. കലയെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം മറവു ചെയ്തത് വളരെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു.
കലയുടെ മൃതദേഹം ആദ്യം ആറ്റില്‍ കളയാനാണ് പ്രതികള്‍ തീരുമാനിച്ചതെന്നും ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറില്‍ എത്തിച്ചതെന്നുമാണ് വിവരം. എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ മൃതദേഹം ആറ്റില്‍ ഉപേക്കിക്കാന്‍ തയയാറായില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കില്‍ തള്ളുകയാണ് ഉണ്ടായത്. എന്നാല്‍ മൃതദേഹം സെപ്ടിക് ടാങ്കില്‍ നിന്നും മാറ്റിയതായും പൊലീസ് സംശയിക്കുന്നുണ്ട്. 15 വര്‍ഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് കണ്ടെത്തല്‍.
സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ കോടതിക്ക് കൈമാറി. ഇതോടെ കേസില്‍ തെളിവു കണ്ടെത്തല്‍ വലിയ വെല്ലുവിളിയായി നില്‍ക്കുകയാണ്. കേസ് ശക്തമാക്കാന്‍ തെളിവു ശേഖരണം അത്യാവശ്യമാണ്. ഇതാണ് പോലീസിന് മുന്നിലുള്ള വെല്ലുവിളി. കൂട്ടുപ്രതികള്‍ക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച ഒന്നാം പ്രതി കൂടിയായ ഭര്‍ത്താവ് അനില്‍, മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെനിന്ന് മാറ്റിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ.
കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികള്‍ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയില്‍ ഉള്‍പ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. അനിലിനെ കൂടി കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ കൊലപാതകം എങ്ങനെ നടന്നു എന്ന വ്യക്തമായ ചിത്രം പോലീസിന് ലഭിക്കു.
അനിലിനെ ഇസ്രായേലില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പോലിസ് വേഗത്തിലാക്കിയിട്ടുണ്ട്. കല കൊല്ലപ്പെട്ടത് 2009 ലാണെന്ന് പറയുമ്പോഴും കൃത്യം നടന്ന സ്ഥലമോ തീയ്യതിയോ പൊലീസിന്റെ പക്കലില്ല. കലയുടെ മൃതദേഹം കുഴിച്ചു മൂടിയത് എവിടെയാണെന്ന് പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസപരിശോധനാ ഫലം ലഭിച്ചെങ്കില്‍ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ. രാസപരിശോധന ഫലം മറിച്ചായാല്‍ പൊലീസിന് തിരിച്ചടിയാകും. കലയുടെ മൃതദേഹം കൊണ്ടുവന്ന കാറുള്‍പ്പടെ പല തെളിവുകളും ഇനിയും കണ്ടെത്തേണ്ടതുണ്ട്.
പ്രതികളിലൊരാള്‍ ഭാര്യയുമായുള്ള വഴക്കിനിടെ 'കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന്' ഭീഷണിപ്പെടുത്തിയതാണ് കൊലപാതക വിവരം 15 വര്‍ഷത്തിനു ശേഷം പുറത്തുവരാന്‍ ഇടയാക്കിയത്. ഇതിനു പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനു ലഭിച്ച ഊമക്കത്തും നിര്‍ണായകമായി. ഈ ഊമകത്തെഴുതിയത് ആരെന്നും പോലീസിന് വ്യ്ക്തമായിട്ടില്ല.
ഭര്‍ത്താവ് ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ അനില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കലയുടെ മൃതദേഹം ഇട്ടെന്നു കരുതുന്ന സെപ്റ്റിക് ടാങ്കില്‍നിന്നു ലോക്കറ്റ്, ഹെയര്‍ ക്ലിപ്പ്, വസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നു. എന്നാല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടിയില്ല. അനിലാണ് കേസിലെ ഒന്നാം പ്രതി. മറ്റു 3 പ്രതികളെ ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 8 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അനിലിന്റെ ബന്ധുക്കളും ഇരമത്തൂര്‍ സ്വദേശികളുമായ കണ്ണമ്പള്ളില്‍ ആര്‍.സോമരാജന്‍ (56), കണ്ണമ്പള്ളില്‍ കെ.സി.പ്രമോദ് (40), ജിനു ഭവനത്തില്‍ ജിനു ഗോപി (48) എന്നിവരെയാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 2009 ഡിസംബര്‍ ആദ്യ ആഴ്ചയിലാണ് കല കൊല്ലപ്പെട്ടത്.
കലയ്ക്കു പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനില്‍ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തില്‍ വച്ച് കലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികള്‍ കാറില്‍ കൊണ്ടുപോയി എവിടെയോ മറവു ചെയ്തു തെളിവു നശിപ്പിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
അതേസമയം ഊമക്കത്ത് ലഭിച്ചില്ലായിരുന്നെങ്കില്‍ കലയുടെ തിരോധാധനത്തിനു പിന്നിലെ ദൂരൂഹത ഒരിക്കലും നീങ്ങില്ലായിരുന്നെന്ന് പൊലീസ് പറയുന്നു. കലയ്ക്ക് മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശിയുമായി അടുപ്പമുണ്ടായിരുന്നു. ഇയാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അനിലും കലയും തമ്മില്‍ അകന്നതെന്നാണു പൊലീസിന്റെ നിഗമനം. കല മറ്റൊരാളോടൊപ്പം പാലക്കാട്ടേക്കു പോയെന്ന് നാട്ടില്‍ പ്രചാരണമുണ്ടായതോടെ ബന്ധുക്കളും അന്വേഷണത്തിനു മുതിര്‍ന്നില്ല. ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ചു പോയെന്നു കരുതിയ കലയോട് ബന്ധുക്കള്‍ക്കും ദേഷ്യമുണ്ടായിരുന്നു.
കൊലപാതകം നടന്ന ദിവസം അനിലും കലയും മാത്രമാണു കാറില്‍ സഞ്ചരിച്ചതെന്നാണു പൊലീസ് പറയുന്നത്. കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്യാനായി മറ്റുള്ളവരെ അനില്‍ വിളിച്ചുവരുത്തിയതാണോ എന്നു പരിശോധിക്കുന്നു. കാറില്‍ കിടക്കുന്ന കലയുടെ മൃതദേഹം ഇരമല്ലൂര്‍ പുതുപ്പള്ളില്‍ തെക്കേതില്‍ കെ.വി.സുരേഷ് കുമാറിനെ അനില്‍ കാണിച്ചെന്ന് എഫ്‌ഐആറിലുണ്ട്. സുരേഷ് കുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്