- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരില്‍ 20 വയസുകാരിയായ യുവതിയെ പീഡിപ്പിച്ചു; ജിംനേഷ്യം ഉടമയായ കോണ്‍ഗ്രസ് നേതാവിന്റെ മകന് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് സംസ്ഥാനനേതാവിന്റെ വെല്‍നെസ് ജിംനേഷ്യം ഉടമയായ മകനെ ലൈംഗീക പീഡന കേസില്‍ പൊലിസ് അറസ്റ്റു ചെയ്തു. കെ.പി.സി.സി മുന്‍ നിര്‍വാഹക സമിതിയംഗമായ പയ്യന്നൂര്‍ സ്വദേശിയായ കോണ്‍ഗ്രസ് നേതാവ് എം. നാരായണന്‍ കുട്ടിയുടെ മകനായ ശരത് നമ്പ്യാറാണ് (42) അറസ്റ്റിലായത്.
പയ്യന്നൂര്‍ നഗരത്തിലെ വെല്‍നെസ് ക്‌ളിനിക്ക് -ജിംനേഷ്യം ഉടമയാണ് ശരത് നമ്പ്യാര്‍ ഇവിട ഫിസിയോ തെറാപ്പി ക്ക് എത്തിയ യുവതിയെ ലൈംഗിക ചൂഷണത്തിനാക്കിയെന്നാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ സ്ഥാപനത്തിലെത്തിയ 20വയസുകാരിയായയുവതിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ഫിസിയോ തെറാപ്പി ചെയ്യുന്നമുറിയുടെ ഡോര്‍ അടച്ചതിനു ശേഷം ശരത് നമ്പ്യാര്‍ തന്നെ ബലമായി കയറി പിടിച്ചുപീഡിപ്പിച്ചു വെന്നാണ് യുവതിയുടെപരാതി.
ഇതേ തുടര്‍ന്ന് ശനിയാഴ്ച്ച രാത്രി പൊലിസ് ശരത് നമ്പ്യാറെ കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച്ച പരാതി ക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ശരത് നമ്പ്യാറെ ചോദ്യം ചെയ്തു ഇതിനു ശേഷം ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് വെല്‍നെസ് ട്രെയിനര്‍ കൂടിയായ ശരത് നമ്പ്യാരുടെ സ്ഥാപനത്തിനെതിരെ നേരത്തെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ പരാതി നല്‍കാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി.