- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ പത്തേക്കര്‍ ഭൂമിയും കെട്ടിടവും സിപിഎം നേതാവ് ആക്രമിച്ചു ഭീഷണിപ്പെടുത്തി കൈയേറി; ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പത്തേക്കര്‍ ഭൂമിയും കെട്ടിടവും സി.പി.എം നേതാവ് അനധികൃതമായി കൈയ്യടക്കിയെന്ന ഗുരുതര ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രംഗത്തെത്തി. കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്തിലെ വൈപ്പിരിയത്ത് ഉപഭോക്തൃസമിതിയായ കണ്‍സ്യൂര്‍ കംപല്‍യിന്റ് അഡൈ്വസറിയുടെ നോസര്‍ ഇന്ത്യ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും കെട്ടിടങ്ങളും പാര്‍ട്ടിയുടെ പേരില്‍ പിടിച്ചെടുത്ത് സി.പി. എം നേതാവ് സ്വന്തമാക്കിയെന്ന ആരോപണവുമായാണ് സ്ഥല ഉടമ രംഗത്തെത്തിയത്. പാല സ്വദേശിയും ഇരിട്ടി എടൂരിലെ താമസക്കാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മണിമല നിരപ്പേല്‍ മാത്യുവാണ് പരാതിക്കാരന്‍.
നോസര്‍ ഇന്ത്യയുടെ കണ്ണൂര്‍ ജില്ലയിലെ സ്ഥാപകനായ മാത്യു ജനങ്ങളെ എങ്ങനെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാമെന്ന വിഷയത്തിലൂന്നിയുളള പ്രവര്‍ത്തനങ്ങളുമായി 1999- ല്‍ രൂപീകരിച്ച കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ സമിതിയാണ് മാത്യുവിന്റെ നേതൃത്വത്തില്‍ നോസര്‍ ഇന്ത്യയായി മാറിയത്. നോസര്‍ ഇന്ത്യയ്ക്കായി മാത്യു വൈപിരിയത്ത് രണ്ടു പേരില്‍ നിന്നായി ഒന്‍പതേക്കര്‍ എണ്‍പതു സെന്റ് സ്ഥലം വാങ്ങി ചുറ്റുമതിലും 27 കെട്ടിടങ്ങളും നിര്‍മിക്കുകയും 2003- ഏപ്രില്‍ ഒന്നിന്നോസര്‍ ഇന്ത്യ സെന്ററിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു.
നൂറോളം കട്ടിലുകള്‍, കിടക്കകള്‍, കംപ്യൂട്ടറുകള്‍, രണ്ട് ജനറേറ്ററുകള്‍, നൂറ് പേര്‍ക്ക് ഭക്ഷണം കഴിക്കാനുളളസൗകര്യങ്ങള്‍ പാചകത്തിനുളള പാത്രങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ സെന്ററിലുണ്ടായിരുന്നു. 65 പേര്‍ ജോലിക്കുണ്ടായിരുന്ന സ്ഥാപനത്തില്‍ ജീവിതവഴികളില്‍ ഒറ്റപ്പെട്ടു പോയ നാല്‍പതോളം പേരെ ഇവിടെ താമസിപ്പിച്ചു. ഒരേക്രര്‍ സ്ഥലത്ത് കുളമുണ്ടാക്കി. ജലസേചനസൗകര്യമുണ്ടാക്കി കൃഷിയാരംഭിച്ചു. കൂട്ടത്തില്‍ പരിസരത്തെ വീടുകളില്‍ ജലവിതരണവും നടത്തി. പരിസരങ്ങളിലെ കുട്ടികളെ സ്‌കൂളിലാക്കാനും തിരിച്ചു കൊണ്ടുവരാനും വാഹനസൗകര്യമുണ്ടാക്കി.
ആയിരത്തോളം പുസ്തകങ്ങളുളള ലൈബ്രറിയുണ്ടാക്കി. വ്യത്യസ്ത തലത്തിലുളള ഇരുപത്തിയേഴ് ഇനം മാവുകള്‍ വെച്ചു പിടിപ്പിച്ചു. ആയുര്‍വേദ ആശുപത്രിയുണ്ടാക്കി :സൗജന്യ ചികിത്സയാരംഭിച്ചു. മള്‍ട്ടി കളര്‍ ഓഫ്സെറ്റ് പ്രിന്റിങ് പ്രസിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ഇവിടെ നിന്നും ഉല്‍പാദിക്കുന്ന പാല്‍, പച്ചക്കറി, മുട്ട എന്നിവ ചെറിയവിലയ്ക്കു നാട്ടുകാര്‍ക്ക് നല്‍കി. എല്ലാരീതിയിലും പഞ്ചായത്തില്‍ സമൂലമായ മാറ്റങ്ങള്‍ തുടക്കം കുറിച്ചുകൊണ്ടായിരുന്നു നോസര്‍ ഇന്ത്യയുടെ പ്രവര്‍ത്തനംമുന്‍പോട്ടു പോയത്. അയ്യായിരവും പത്തായിരവും സെക്യുരിറ്റി തുക വാങ്ങിച്ചായിരുന്നു തൊഴിലാളികളെ നിയോഗിച്ചത്. അതിനിടെ സാമ്പത്തിക ഞെരുക്കം വന്നപ്പോള്‍ സമരം ചെയ്തു തൊഴിലാളികള്‍ സ്ഥാപനം പൂട്ടിക്കുന്ന സ്ഥിതിയുമുണ്ടായി.
സ്ഥലം പണയപ്പെടുത്തി വായ്പയെടുക്കാന്‍ ശ്രമിച്ചതിന് ഒടുവില്‍ ഒരുകോടി രൂപ എസ്.ബി. ഐ സി. എസ്. ആര്‍ ഫണ്ടിലുള്‍പ്പെടുത്തി തരാമെന്ന് വാഗ്ദ്ധാനം ചെയ്തു. ഇതുവാങ്ങാനായി കൊല്ലത്ത് പോയപ്പോഴാണ് അടുത്ത പ്രശ്നങ്ങള്‍ ആരംഭിച്ചത്. വിവരമറിഞ്ഞു തിരിച്ചെത്തിയപ്പോള്‍ നൂറോളം ചെറുപ്പക്കാര്‍ തന്റെ സ്ഥാപനത്തിന് മുന്‍പില്‍ തമ്പടിച്ചതായാണ് കണ്ടത്.
വളര്‍ത്തിക്കൊണ്ടിരിക്കുന്ന നൂറോളം താറാവുകളെയും അരയന്നങ്ങളെയും കഴുത്തറത്ത് കൊന്ന് ഇവര്‍ കുളത്തിലിട്ടിരുന്നു. ഈസെന്റര്‍ തങ്ങള്‍ പിടിച്ചെടുത്തതായി അവര്‍ തന്നോട് പറഞ്ഞു. വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ അവര്‍ അനുവദിച്ചില്ല. 2006- ഡിസംബറായപ്പോഴെക്കും എല്ലാംകവര്‍ന്നെടുത്തതിനെ തുടര്‍ന്ന് ഒന്നുമില്ലാത്തവനായി താന്‍ മാറിയെന്ന് മാത്യുവിവരിച്ചു. ഇതിനിടെയിലാണ് ഒരു ദിവസം രാത്രി തന്നെ കാറില്‍ ബലമായി കയറ്റി പ്രാദേശിക സി.പി. എം നേതാവിന്റെ വീട്ടിലേക്ക് കൊണ്ടു പോയി പവര്‍ ഓഫ് അറ്റോണിയുടെ ഒപ്പീടിച്ചത്.
അന്ന് സി.പി. എം നേതാക്കളെ കണ്ടു ഈക്കാര്യം പറഞ്ഞിരുന്നു. ഒന്നും നടന്നില്ലെന്നു മാത്രമല്ല ആളുകള്‍ സംഘം ചേര്‍ന്നു വധഭീഷണി മുഴക്കുന്നതും പതിവായി. തന്റെ പേരിലുണ്ടായിരുന്ന സ്വത്തും ഇതിലുണ്ടായിരുന്ന ഇരുപത്തിയേഴ് കെട്ടിടങ്ങളുമാണ് പിടിച്ചെടുത്തത്. ഇതിനിടെ നാലുകോടി രൂപ തന്നാല്‍ സ്ഥലം തിരിച്ചുതരാമെന്ന പ്രമുഖന്റെ വാഗ്ദ്ധാനവുമുണ്ടായി. അന്ന് പാര്‍ട്ടിയുടെപേരിലാളുകളെ കൂട്ടിപ്പിടിച്ചെടുത്ത സ്ഥലം പിന്നീട് നേതാവ് സ്വന്തമാക്കുകയും ഇപ്പോഴത്തെ ടാര്‍ മിക്സിങ് പല്‍ന്റിനിനായി മറിച്ചു വില്‍ക്കുകയുമായിരുന്നുവെന്നാണ് നോസര്‍ ഇന്ത്യയുടെ സജീവപ്രവര്‍ത്തകനായി തുടരുന്ന മാത്യു ആരോപിക്കുന്നത്.