- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂള്‍ പ്രവൃത്തി സമയം തടസ്സപ്പെടുത്തുന്ന രീതിയില്‍ മീറ്റിങ്ങുകള്‍ പാടില്ല; ഉത്തരവിറക്കി സര്‍ക്കാര്‍
സ്കൂള്‍ പ്രവൃത്തി സമയം തടസ്സപ്പെടുത്തുന്ന രീതിയില്‍ മീറ്റിങ്ങുകള്‍ പാടില്ല
തിരുവനന്തപുരം: സ്കൂളിലെ പ്രവര്‍ത്തിസമയങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ മീറ്റിങ്ങുകള്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയങ്ങളില്‍ പിടിഎ, സ്റ്റാഫ്, എസ്എംസി മീറ്റിങ്ങുകള്‍ നടത്താന്‍ പാടില്ലെന്നാണ് ഉത്തരവ്. സ്കൂളുകളില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും സ്കൂളിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ നടത്താന്‍ പാടില്ല.
പകരം ഇവ പ്രവൃത്തി സമയത്തിന് മുമ്പോ അതിനു ശേഷമോ നടത്തണം. ഇനി ഏതെങ്കിലും രീതിയില്‍ അടിയന്തരമായി മീറ്റിങ്ങുകള്‍ നടത്തേണ്ടി വന്നാല്‍ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി നിര്‍ബന്ധമാണെന്നും ഉത്തരവിലുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. മീറ്റിങ്ങുകള്‍ മൂലം പഠനസമയം നഷ്ടപ്പെടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ തീരുമാനം.