തിരുവനന്തപുരം: ശാന്തിഗ്രാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (SIIT), ITEC നേതൃത്വത്തില്‍ നടന്നു വരുന്ന രണ്ടു മാസം ദൈര്‍ഘ്യമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (Al) പരിശീലന പരിപാടിയുടെ മൂന്നാമത്തെ ബാച്ച് (AIT-3) ഒക്ടോബര്‍ 15 ന് ആരംഭിക്കുന്നു. നിര്‍മ്മിത ബുദ്ധി പ്രായോഗികമായി ഉപയോഗിക്കുവാന്‍ പഠിതാക്കളെ സഹായിക്കുന്ന പരിശീലന പരിപാടി (AIT) യുടെ രണ്ടാമത് ബാച്ച് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

Al യുടെ വിവിധ പരിശീലന കോഴ്‌സുകളില്‍ പതിനായിരങ്ങള്‍ ഫീസ് നല്‍കി പഠിച്ചിട്ടും പ്രായോഗികമായി ചെയ്യുവാന്‍ കഴിയാത്തവര്‍ക്ക് ITEC ചെയര്‍മാനും ജനകീയ ശാസ്ത്ര - സാങ്കേതിക വിദഗ്ധനുമായ അഡ്വ. സജു രവീന്ദ്രന്‍ നല്‍കുന്ന പരിശീലനം ഏറെ പ്രയോജനപ്രദമെന്ന് പഠിതാക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചൊവ്വയും വ്യാഴവും രാത്രി 8 മുതല്‍ 9 വരെ ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈനായി നടത്തുന്ന SIIT- ITEC പരിശീലന കോഴ്‌സില്‍ പഠിക്കുന്നവര്‍ക്ക് ഓഫ് ലൈന്‍ (നേരിട്ട് ) പഠനത്തിനും അവസരം നല്‍കുന്നു.

പ്രായ - ലിംഗ- വിദ്യാഭ്യാസ ഭേദങ്ങളില്ലാതെ ഏതൊരു സാധാരണക്കാരനും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശാസ്ത്രജ്ഞന്‍മാര്‍ക്കും ഈ കോഴ്‌സ് വളരെ പ്രയോജനപ്രദമാണ്. ഗുണമേന്മയുള്ളതും ജനോപകാരപ്രദമായതും ഏറ്റവും കുറഞ്ഞ ഫീസിലും നിര്‍ദ്ധനരായവര്‍ക്ക് ഫീസില്ലാതെയും കോഴ്‌സ് പഠിക്കാമെന്ന് എല്‍. പങ്കജാക്ഷന്‍, ഡയറക്ടര്‍, ശാന്തിഗ്രാം & കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

കൂടുതല്‍ അറിയാന്‍ AIT-2 എന്ന വാട്‌സ്ആപ്പ് സന്ദേശം നല്‍കുക.

വാട്‌സ് ആപ്പ് നമ്പര്‍: +918156980450 (ശാന്തമ്മ ജി. എസ്),

+91 8547830692 (രാം കിരണ്‍)

ഹെല്‍പ്പ് ലൈന്‍: +919400366017,

+91 9072302707

എല്‍. പങ്കജാക്ഷന്‍

ഡയറക്ടര്‍, ശാന്തിഗ്രാം & കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍

ഫോണ്‍: 0471- 2269780, +91 9072302707

santhigramkerala@gmail.com

www.santhigram.org