- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്പാത്തില്‍ വാഹന അപകടത്തിനിരയായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം
വാഹന അപകടത്തിനിരയായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം: വീട്ടിനു സമീപമുള്ള കടയില്‍ നിന്നും വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങിച്ചുകൊണ്ട് ഫുട്പാത്തിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയെ കാറിടിച്ചു നട്ടെല്ലിന് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 92 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം മോട്ടോര്‍ ആക്സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യുണല്‍ ജഡ്ജി ആജ് സുദര്‍ശന്‍ വിധിച്ചു.
2017 ല്‍ കാട്ടായിക്കോണം ഉദയപുരം ജംഗ്ഷന് സമീപം ആണ് അപകടം ഉണ്ടായത്. കാട്ടായിക്കോണം ഉദയപുരം വിളയില്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യ 37 വയസ്സുള്ള ശോഭികക്കാണ് പരിക്കേറ്റത്. അമിത വേഗത്തില്‍ വന്ന ഒരു കാര്‍ ശോഭികയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ ശോഭികയുടെ നട്ടെല്ലിന് മാരകമായി പരിക്കേല്‍ക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും വെല്ലൂര്‍ മെഡിക്കല്‍ കോളേജിലും ചികില്‍സിച്ചു എങ്കിലും എഴുന്നേറ്റു നടക്കാന്‍ സാധിക്കാതാവുകയും പൂര്‍ണ്ണമായി കിടപ്പിലാവുകയുമുണ്ടായി.
അപകടത്തില്‍ പരിക്കേറ്റു കിടപ്പിലാവുന്നവര്‍ക്കു ലഭിച്ചിട്ടുള്ളതില്‍ വെച്ചു ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുകയാണ് ഇത്. ശോഭികക്കു വേണ്ടി അഡ്വക്കേറ്റ് കാട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ് ഹാജരായി.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്