തിരുവനന്തപുരം: 108 ആംബുലന്‍സ് പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതി എന്ന നിലയില്‍ ചെലവ് നിയന്ത്രണ നിര്‍ദേശങ്ങളെല്ലാം ഒഴിവാക്കിയാണ് തുക അനുവദിച്ചത്.

അപകടങ്ങള്‍ അടക്കം അത്യാഹിതങ്ങളില്‍ രോഗികള്‍ക്കും ആശുപത്രികള്‍ക്കും താങ്ങാവുന്നതാണ് 108 ആംബുലന്‍സ് പദ്ധതി.