- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറനല്ലൂര്‍ പൊലീസിനെ ആക്രമിച്ച കേസ്; പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കണം
മാറനല്ലൂര്‍ പൊലീസിനെ ആക്രമിച്ച കേസ്; പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കണം
തിരുവനന്തപുരം: വിവരം അന്വേഷിക്കാനെത്തിയ മാറനല്ലൂര്‍ പോലീസിനെ ആക്രമിച്ച കേസില്‍ പോലീസ് റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കാന്‍ ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
കണ്ടല കോളനി സ്വദേശികളായ അജേഷ് ലാല്‍(മുത്തു26), അക്ഷയ് ലാല്‍(ചിപ്പി22) എന്നിവരുടെ ജാമ്യ ഹര്‍ജിയിലാണ് ഉത്തരവ്. നവംബര്‍ 4 നാണ് പ്രതികള്‍ അറസ്റ്റിലായത്.
അതേ സമയം വാളുമായെത്തി അയല്‍വാസിയെ ആക്രമിച്ചെന്ന പരാതിയില്‍ ഇതേ സഹോദരങ്ങളെ മാറനല്ലൂര്‍ പൊലീസ് 2023 ജൂണ്‍ 20 ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ആക്രമിച്ചു എന്ന പരാതിയില്‍ അയല്‍വാസിയായ ഉന്മേഷ് (അപ്പൂസ-്32) നെയും മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരും അനവധി കേസുകളില്‍ പ്രതികളാണ്. സ്റ്റേഷന്‍ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് 3 പേരെന്നും ലഹരി വില്‍പന, പൊലീസിനെ ആക്രമിച്ച് ജീപ്പ് തകര്‍ത്ത കേസ്, മോഷണം, പിടിച്ചുപറി കേസുകളില്‍ പ്രതികളാണ് അജേഷ് ലാലും അക്ഷയ് ലാലും എന്ന് പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാര്യയുമായി ഉന്മേഷ് ബൈക്കില്‍ പോകവേ അജേഷ് ലാല്‍ തുറിച്ച് നോക്കിയെന്ന പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. ഇതിനു പിന്നാലെ അജേഷ് സഹോദരനെ വിളിച്ച് വരുത്തി രാത്രിയോടെ ഉന്മേഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മാറനല്ലൂര്‍ ഇന്‍സ്പെക്ടര്‍ എസ്.ചന്ദ്രദാസ്, എസ്ഐ.കിരണ്‍ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 3 പേരെയും രാത്രി തന്നെ പിടികൂടിയിരുന്നു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്