- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമില്‍ നിന്ന് ബ്രൗണ്‍ഷുഗറും കഞ്ചാവുമായി ട്രെയിനിറങ്ങി; അതിഥി തൊഴിലാളി ബസ് സ്റ്റാന്‍ഡില്‍ വച്ച് എക്സൈസ് പിടിയില്‍
അതിഥി തൊഴിലാളി ബസ് സ്റ്റാന്‍ഡില്‍ വച്ച് എക്സൈസ് പിടിയില്‍
തിരുവല്ല: ബ്രൗണ്‍ഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളി എക്സൈസിന്റെ പിടിയിലായി. ആസാം സ്വദേശി ചെയ്ബുര്‍ റഹ്‌മാന്‍ (32) ആണ് ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവല്ല ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തിരുവല്ല അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ നാസറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ഇയാളില്‍ നിന്നും 700 മില്ലിഗ്രാം ബ്രൗണ്‍ഷുഗറും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. അജയകുമാര്‍, പ്രിവന്റീവ് വിജയദാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാഹുല്‍ സാഗര്‍, റഫീഖ്, ഷീജ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
റെയില്‍വേ സ്റ്റേഷന്‍ അടക്കം അന്യസംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്ന സ്ഥലങ്ങള്‍ എക്സൈസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. പ്രതി കുറെ നാളായി തിരുവല്ല ഭാഗത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധിക്കായി നാട്ടില്‍ പോയി അവിടെ നിന്നും സംഘടിപ്പിച്ച മയക്കുമരുന്നുമായി ട്രെയിന്‍ മാര്‍ഗ്ഗം എത്തിബസ്സില്‍ കയറാന്‍ കാത്തു നില്‍ക്കുമ്പോഴാണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്