- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മയ്ക്ക് ഒരു മരം' പദ്ധതി'ക്ക് കര്‍മരൂപം നല്‍കി ഗവര്‍ണര്‍ പദവിയില്‍ സി വി ആനന്ദബോസ് മൂന്നാം വര്‍ഷത്തിലേക്ക്; വംഗനാടിന് ഉണര്‍വേകുന്ന സര്‍ഗാത്മക - ക്രിയാത്മക സംരംഭങ്ങള്‍ക്കും തുടക്കം
ഗവര്‍ണര്‍ പദവിയില്‍ സി വി ആനന്ദബോസ് മൂന്നാം വര്‍ഷത്തിലേക്ക
കൊല്‍ക്കത്ത: പ്രധാനമന്ത്രി മുന്നോട്ടുവെച്ച 'അമ്മയ്ക്ക് ഒരു മരം' പദ്ധതി വംഗനാട്ടില്‍ ജനകീയമാക്കാനുള്ള ദൗത്യത്തിന് രാജ്ഭവനില്‍ തുടക്കം കുറിച്ച് ഗവര്‍ണര്‍ പദവിയില്‍ സിവി ആനന്ദബോസ് മൂന്നാം വര്‍ഷത്തിലേക്ക്. രാജ്ഭവന്‍ പൂന്തോട്ടത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചാണ് ശനിയാഴ്ച ഗവര്‍ണര്‍ രണ്ടാം വാര്‍ഷികദിനാചരണം ഉദ്ഘാടനം ചെയ്തത്.
'ഹരിതാഭമായ നാളെയിലേക്കുള്ള ഒരു ചുവടുവെപ്പ്' എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രിആവിഷ്‌കരിച്ച 'ഏക് പെദ് മാ കേ നാം' ദൗത്യ'ത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും ഗവര്‍ണര്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍, ഭിന്നശേഷിക്കാര്‍ക്ക് കൃത്രിമ കൈകാലുകള്‍ വിതരണം ചെയ്തു.
'അപ്നാ ഭാരത് - ജഗ്ത ബംഗാള്‍' എന്ന പേരില്‍ വംഗനാടിന് ഉണര്‍വേകുന്ന നിരവധി നൂതന സര്‍ഗാത്മക - ക്രിയാത്മക സംരംഭങ്ങള്‍ക്കും ഗവര്‍ണര്‍ ശനിയാഴ്ച രാജ്ഭവനില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ തുടക്കം കുറിച്ചു. 2022 നവംബര്‍ 23 നാണ് ആനന്ദബോസ് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ത്യന്‍ മ്യൂസിയവും വിക്ടോറിയ മെമ്മോറിയല്‍ ഹാളും ചേര്‍ന്ന് അവതരിപ്പിച്ച 'ജനകീയ ഗവര്‍ണര്‍: പശ്ചിമ ബംഗാളിന്റെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര, എന്ന പ്രദര്‍ശനം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത 'അപ്ന ഭാരത് ജഗ്ത ബംഗാള്‍' എന്ന വിഷയത്തില്‍ 'പെയിന്റിംഗ് ഫിയസ്റ്റ', ഗവര്‍ണര്‍ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം, കവിതകളുടെ സംഗീത- നൃത്താവിഷ്‌കാരം എന്നിവയായിരുന്നു മറ്റുപരിപാടികള്‍.
പ്രശസ്ത നര്‍ത്തകി മമത ശങ്കര്‍, കവി തമാല്‍ ലാഹ, രബീന്ദ്ര ഭാരതി സര്‍വ്വകലാശാലയുടെ മുന്‍ ഡീനും പ്രമുഖ നര്‍ത്തകിയുമായ ഡോ. അമിതാ ദത്ത, ഏഷ്യാറ്റിക് സൊസൈറ്റി മുന്‍ പ്രസിഡന്റ് പ്രൊഫ.സ്വപന്‍ പ്രമാണിക്, ഇന്‍ഡസ് വാലി വേള്‍ഡ് സ്‌കൂള്‍ ഉപദേശകന്‍ ഡോ സുമന്‍ സൂദ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു
ചുമതലയേറ്റപ്പോള്‍തന്നെ രാജ്ഭവന് 'ജന്‍രാജ്ഭവന്‍' എന്ന പുതിയ മുഖം നല്‍കി തുടങ്ങിവെച്ച ജനകീയ പരിപാടികളുടെയും ഒന്നാം വാര്‍ഷികത്തില്‍ ആവിഷ്‌കരിച്ച നൂതനപദ്ധതികളുടെയും തുടര്‍ച്ചയാണ് സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിനുതകുന്ന ജി -3 - 'അപ്നാ ഭാരത് - ജഗ്ത ബംഗാള്‍'
സ്ത്രീ ശാക്തീകരണം, കുട്ടികളുടെ സുരക്ഷ, സമാധാനപരിപാലനം, യുവാക്കളുടെ പങ്കാളിത്തം, സാംസ്‌കാരിക - വിദ്യാഭ്യാസ പരിപോഷണം എന്നിവയ്ക്കുള്ള സംരംഭങ്ങള്‍ക്കൊപ്പം മനുഷ്യക്കടത്തിനും മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പരിപാടികളില്‍ മുന്‍തൂക്കം നല്‍കും.