- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയില്‍ ഫാര്‍മകോജീനോമിക്‌സ് ഉച്ചകോടി സമാപിച്ചു
അമൃതയില്‍ ഫാര്‍മകോജീനോമിക്‌സ് ഉച്ചകോടി സമാപിച്ചു
കൊച്ചി : അന്താരാഷ്ട്ര തലത്തിലെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ ആരോഗ്യ മേഖല കൈവരിച്ച മുന്നേറ്റങ്ങള്‍ അടുത്തറിയാന്‍ കാന്‍സര്‍ - ഹൃദ്രോഗ ചികില്‍സാ മേഖലയിലെ ഡോക്ടര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് കൊച്ചി അമൃത ഹെല്‍ത്ത് കെയര്‍ ക്യാമ്പസില്‍ എത്തിയത്.
ജീനുകള്‍ മരുന്നുകളോട് നടത്തുന്ന പ്രതികരണം ആരോഗ്യ രംഗത്തുള്ളവര്‍ക്ക് അടുത്തറിയാനുള്ള അവസരമാണ് ഇന്‍ഡോ സ്വിസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഫാര്‍മകോജീനോമിക്‌സ് ഒരുക്കിയത്. കൊച്ചി അമൃത ഹെല്‍ത്ത് ക്യാമ്പസില്‍ വ്യാഴാഴ്ച ആരംഭിച്ച കോണ്‍ഫറന്‍സില്‍ ലോകാരോഗ്യ രംഗത്തെ വിദഗ്ധര്‍ പങ്കെടുത്തു.
ജനീവ സര്‍വകലാശാല, ജിപ്മര്‍ എന്നിവയുടെ സഹകരണത്തോടെ അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസിയും അമൃത സ്‌കൂള്‍ ഓഫ് നാനോ സയന്‍സ്& മോളിക്യുലാര്‍ മെഡിസിനും സംയുക്തമായാണ് ഐ എസ് എസ് സി പി അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. മരുന്നുകളോട് ജീനുകള്‍ നടത്തുന്ന പ്രതികരണം ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ഇത് അടുത്തറിയാനുതകുന്ന ഫാര്‍മകോജീനോമിക്‌സ് ഹൃദ്രോഗ കാന്‍സര്‍ ചികില്‍സാ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയ വിദഗ്ധര്‍ വിലയിരുത്തി.
കൊച്ചി അമൃത ഹെല്‍ത്ത് ക്യാമ്പസില്‍ വെച്ച് നടന്ന ത്രിദിന ഉച്ചകോടിയുടെ ഉദ്ഘാടനം ജനീവ സര്‍വകലാശാല ആശുപത്രിയിലെ ക്ലിനിക്കല്‍ ഫാര്‍മക്കോളജി ആന്‍ഡ് ടോക്‌സികോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. യൂസഫ് ഡാലി നിര്‍വഹിച്ചു. അമൃത വിശ്വവിദ്യാപീഠം ഡീന്‍ ഡോ. ശാന്തികുമാര്‍ വി നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസി, ഫാര്‍മസി പ്രാക്ടീസ് വിഭാഗം മേധാവി പ്രൊഫസര്‍ ഡോ. നര്‍മദ എംപി ചടങ്ങില്‍ സ്വാഗതമാശംസിച്ചു. ജിപ്മര്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഉപ്പുഗുണ്ടുരി സത്യനാരായണ ചക്രധാര റാവു, അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. സബിത എം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഉച്ചകോടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിലായി സംഘടിപ്പിച്ച മൂന്ന് ശില്പശാലകളിലും നിരവധിപേര്‍ പങ്കെടുത്തു.