കണ്ണൂര്‍: മാടായി കോളേജില്‍ ഡി.വൈ.എഫ്.ഐ ക്കാരെ എം.കെ രാഘവന്‍ ചെയര്‍മാനായ എഡ്യുക്കേഷന്‍ ട്രസ്റ്റ് നിയമിച്ചിട്ടില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. എന്നാല്‍ അവിടെ നിയമിക്കപ്പെട്ടത് കോണ്‍ഗ്രസുകാരല്ല. കോണ്‍ഗ്രസുകാര്‍ ഭരിക്കുന്ന ഏതു എഡ്യുക്കേഷനല്‍ ട്രസ്റ്റിലും തങ്ങളെ നിയമിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ ആവശ്യം. കോഴ വാങ്ങിയുള്ള നിയമനമാണ് മാടായി കോളേജില്‍ നടന്നത്. ചക്കരക്കല്ലില്‍ സഹകരണ സംരക്ഷണ സമിതി ബില്‍ഡിങ് മെറ്റീരയല്‍ സെസെറ്റിയില്‍ നടന്ന കോടികളുടെ അഴിമതിക്കെതിരെയുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍.

ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് എം.കെ രാഘവന്റെ കോലം കത്തിക്കലില്‍ എത്തിയത്. എം.കെ രാഘവന്റെ കോലം നിലത്തിട്ട് ചവുട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞത്. മാടായിലെത് പ്രതിപക്ഷ നേതാവ് പ്രാദേശിക പ്രശ്‌നമാണെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. അപ്പോള്‍ എം.കെ രാഘവന്‍ വെറും പ്രാദേശിക കാര്യമാണോ കോണ്‍ഗ്രസിന്, ഏഴാം കൂലിയായിട്ടാണ് പ്രതിപക്ഷ നേതാവ് രാഘവനെ കാണുന്നതെന്നാണ് അര്‍ത്ഥമാക്കുന്നതെന്നാണോയെന്നും എം.വി ജയരാജന്‍ ചോദിച്ചു.

ഏതു സഹകരണ സൊസൈറ്റിയുണ്ടാക്കിയാലും കോണ്‍ഗ്രസുകാര്‍ അതില്‍ നിന്നും കൈയ്യിട്ടു വാരും. പുളക്കുറ്റി ബാങ്കിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇപ്പോള്‍ അങ്ങനെയൊരു ബാങ്കേയില്ലെന്നും ജയരാജന്‍ ചുണ്ടിക്കാട്ടി. ഇതിനു സമാനമായ സംഭവമാണ് ചക്കരക്കല്ലിലെ ബില്‍ഡിങ് മെറ്റിരിയല്‍ സൊസെറ്റിയില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയത്.

സംസ്ഥാന തല കമ്മിറ്റിയില്‍ അംഗമായ കണ്ണുരിലെ ഒരു കോണ്‍ഗ്രസ് നേതാവാണ് ഇതിന്റെ ചെയര്‍മാന്‍. ബാങ്കിന്റെ ഭാരവാഹികളില്‍ ചിലര്‍ മണി മാളിക പണിതിട്ടുണ്ട്. നിക്ഷേപകരുടെ പണം അങ്ങോട്ടു പോയെന്നാണ് തെളിയുന്നത്. വായ്പ കൊടുത്തതിന് ഒരു കീറ കടലാസ് പോലും തെളിവില്ല. ഇതു അന്വേഷിക്കാനായി എത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടി കയറുകയാണ് ഇവര്‍ ചെയ്യുന്നത്. നിക്ഷേപകരെ വഞ്ചിച്ചവര്‍ക്കെതിരെ പൊലിസ് കേസെടുക്കണമെന്നും എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.