- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം വേണം; കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം; പരീക്ഷാരീതിയില്‍ മാറ്റം വരണമെന്നും ബിനോയ് വിശ്വം
ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം വേണം
ആലപ്പുഴ : ക്രിസ്മസ് ചോദ്യപ്പേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ പരീക്ഷാഫലത്തിന്റെ നിര്‍ണായക രേഖയാണ്. ചോര്‍ന്നു പോകാന്‍ പാടില്ല.
ചോര്‍ച്ച എങ്ങനെ ഉണ്ടായെന്ന് അന്വേഷിച്ചേ തീരൂ. പരീക്ഷാ രീതിയില്‍ മാറ്റം വരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ചോര്‍ത്തിയാല്‍ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയെ ബാധിക്കാത്ത തരത്തില്‍ ഉള്ള ചോദ്യ വേണം. ഓപ്പണ്‍ ടെസ്റ്റ് പോലെയുള്ളവ പരീക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story