കണ്ണൂര്‍: കേരള ഗ്രാമീണ്‍ബാങ്കില്‍ പണയം വച്ച സ്വര്‍ണം കവര്‍ന്ന് പകരം മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കേരള ഗ്രാമീണ്‍ ബാങ്ക് താഴെ ചൊവ്വ ബ്രാഞ്ച് അസി. മാനേജര്‍ കണ്ണാടിപറമ്പ് സ്വദേശിയാണ് വി സുജേഷാണ് പിടിയിലായത്.

34 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് ബാങ്കിലെ ലോക്കറില്‍ നിന്നും കൈവശപ്പെടുത്തിയത്. ഇതിന് പകരമായി മുക്ക് പണ്ടം ലോക്കറില്‍ വെക്കുകയായിരുന്നു. 2024 ജൂണ്‍ മാസം 24 നും ഡിസംബര്‍ 13 വരെയുള്ള കാലയളവിലാണ് അസി. മാനേജറായ പ്രതി തട്ടിപ്പ് നടത്തിയത്. ബാങ്ക് സീനിയര്‍ മാനേജര്‍ ഇ ആര്‍ വല്‍സല ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.