- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത നിയമലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സംയുക്ത പരിശോധനയ്ക്ക് പൊലീസും എം വി ഡിയും; എഐ ക്യാമറ ഇല്ലാത്ത റോഡുകളില്‍ ഉടന്‍ ക്യാമറകള്‍; ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും
സംയുക്ത പരിശോധനയ്ക്ക് പൊലീസും എം വി ഡിയും
തിരുവനന്തപുരം: വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളും, മരണങ്ങളും തടയാന്‍ ലക്ഷ്യമിട്ട് ഗതാഗത നിയമലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ റോഡില്‍ സംയുക്ത പരിശോധന നടത്താന്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായ ഡ്രൈവിങ്, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി.
അപകട മേഖലകളില്‍ പൊലീസും എംവിഡിയും ചേര്‍ന്ന് പരിശോധന നടത്തും. ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. കാല്‍നട യാത്രക്കാര്‍ക്കും വലിയ പരിഗണന നല്‍കുമെന്നും യോഗം പറഞ്ഞു. എഐ ക്യാമറ ഇല്ലാത്ത റോഡുകളില്‍ ഉടന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ട്രാഫിക് ഐജിക്കും യോഗം നിര്‍ദേശം നല്‍കി.
Next Story