തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണം നാടകമെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

ഇനി ചിലപ്പോള്‍ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്‌തേക്കാമെന്ന് പറഞ്ഞ അന്‍വര്‍ അതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്നും വിമര്‍ശിച്ചു. എസ്എഫ്‌ഐഒ ഇത്രയും കാലം എവിടെ ആയിരുന്നുവെന്നും അന്‍വര്‍ ചോദിച്ചു.