- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലിചാര്‍ത്തി വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് ബലാല്‍സംഗം; പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയും പിടിയില്‍
പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയും പിടിയില്‍
പത്തനംതിട്ട: ഫോണ്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും പതിനഞ്ചുകാരിയെ വലയിലാക്കി, വിവാഹവാഗ്ദാനം ചെയ്ത് താലി ചാര്‍ത്തുകയും മൂന്നാറിലെത്തിച്ച് ബലാല്‍സംഗം ചെയ്യുകയും ചെയ്ത പ്രതിയെ മലയാലപ്പുഴ പോലീസ് പിടികൂടി. ഇയാള്‍ക്ക് ഒത്താശ ചെയ്തതായി വെളിവായതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തു. ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശ് (25), കുട്ടിയുടെ അമ്മ(35) എന്നിവരാണ് പിടിയിലായത്. ഇവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് യുവാവ് കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി താലികെട്ടിയതും വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയതും.
കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പോലീസ് പിതാവിന്റെ മൊഴിപ്രകാരം ആദ്യം കേസെടുത്തിരുന്നു. ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ കാണാതായത്. മാതാവിന്റെ സഹായത്തോടെ വീട്ടില്‍ നിന്നും ഇയാള്‍ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. അമ്മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുട്ടിയെ ചുട്ടിപ്പാറയിലെത്തിച്ച് മാതാവിന്റെ സാന്നിധ്യത്തില്‍ കഴുത്തില്‍ താലിചാര്‍ത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അന്ന് വൈകിട്ട് മൂന്നാറിലേക്ക് കൊണ്ടുപോയി. യുവാവിന്റെ നിര്‍ദേശപ്രകാരമാണ് രണ്ടാം പ്രതി കുട്ടിയേയും കൂട്ടി മൂന്നാറില്‍ ഒപ്പം പോയത്.
ഞായറാഴ്ച്ച രാവിലെ മൂന്നാര്‍ ടൗണിനുസമീപം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. മാതാവ് ശുചിമുറിയില്‍ പോയ തക്കം നോക്കി അമല്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ അന്വേഷണസംഘം, തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ അവിടെയെത്തി മൂവരെയും കണ്ടെത്തി. പെണ്‍കുട്ടിയെ കോന്നി നിര്‍ഭയ ഹെന്റി ഹോമിലെത്തിച്ചു. എസ്.ഐ കെ ആര്‍ ഷെമിമോള്‍ അവിടെ വച്ച് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ അമലിനെതിരെ ബലാല്‍സംഗത്തിനും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
സംരക്ഷണചുമതലയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഉത്തരവാദിത്തം നിര്‍വഹിക്കാത്തതിന്റെ പേരില്‍ മാതാവിനെ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു. വൈദ്യപരിശോധന നടത്തിച്ചശേഷം കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കി. മലയാലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എസ് വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് ഐ വി എസ് കിരണ്‍, എസ് സി പി ഒമാരായ സുധീഷ് കുമാര്‍, ഇര്‍ഷാദ്, രതീഷ്, സി പി ഓമാരായ പ്രിയേഷ്, ആതിര എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്