കൊച്ചി : സംസ്ഥാനത്ത് വീണ്ടും പൊലീസ്‌കാരന്‍ ആത്മഹത്യ ചെയ്തു. പിറവത്താണ് പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി ബിജുവിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നാണ് സൂചന.