തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജോതിനാഥിനെ നിയമിച്ചു. സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് സെക്രട്ടറിയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനത്തിന് അംഗീകാരം നല്‍കി. സിഇഒ തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. സംസ്ഥാനം നല്‍കിയ പാനലില്‍ നിന്നാണ് പ്രണബിനെ തിരഞ്ഞെടുത്തത്.

2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രണബ് കൊല്ലം മുന്‍ കലക്ടറാണ്. ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ സിഇഒയുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ഭരണപരമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.