- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈലം ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ല; പരിചയ സമ്പത്ത് കൊണ്ടാണ് തങ്ങള്‍ക്ക് ചോദ്യങ്ങളുടെ പാറ്റേണ്‍ പറയാന്‍ കഴിയുന്നത്; ചോദ്യപേപ്പര്‍ ചോരുന്നുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും സൈലം ഡയറക്ടര്‍ ലിജീഷ് കുമാര്‍
സൈലം ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ല;
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രതികരണവുമായി പരിശീലന സ്ഥാപനമായ സൈലം. ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന് സൈലം ഡയറക്ടര്‍ ലിജീഷ് കുമാര്‍ വ്യക്തമാക്കി. പല പരീക്ഷകള്‍ക്കും മുന്‍വര്‍ഷത്തെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അത് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് സൈലം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യങ്ങളുടെ പാറ്റേണ്‍ മാറുമ്പോള്‍ അത് നേരിടാന്‍ കുട്ടികളെ സജ്ജമാക്കുകയാണ് സൈലം ചെയ്യുന്നത്. അത് ഇനിയും തുടരുമെന്നും ലിജീഷ് കുമാര്‍ വ്യക്തമാക്കി.. ചോദ്യപേപ്പര്‍ ചോരുന്നുണ്ടെങ്കില്‍ അന്വേഷിക്കപ്പെടേണ്ടതാണ്. അതില്‍ ആര് ഉത്തരവാദികളായാലും അവര്‍ പ്രതിച്ചേര്‍ക്കപ്പെടണമെന്നും അന്വേഷണങ്ങളുടെ ഒപ്പമാണ് സൈലമെന്നും ലിജീഷ് കുമാര്‍ വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ മേഖലയെ പിന്തുണച്ചാണ് സൈലം പ്രവര്‍ത്തിക്കുന്നതെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സൈലത്തിനെതിരായ വിദ്വേഷ പ്രചാരണത്തെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൈലത്തിന്റെ പേര് പറഞ്ഞ് പ്രശസ്തരാവാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏതൊക്കെ ചോദ്യങ്ങള്‍ പരീക്ഷയ്ക്ക് വരുമെന്ന് പറയാന്‍ കഴിയുന്നവരാണ് സൈലത്തിലെ അധ്യാപകര്‍. പരിചയ സമ്പത്ത് കൊണ്ടാണ് തങ്ങള്‍ക്ക് ചോദ്യങ്ങളുടെ പാറ്റേണ്‍ പറയാന്‍ കഴിയുന്നത്. നൂറിലധികം ചോദ്യങ്ങള്‍ വരുമെന്ന് പറയുമ്പോള്‍ അതിലുള്‍പ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നത് സ്വാഭാവികം. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ കോടതിയില്‍ പോയ സ്ഥാപനമാണ് സൈലമെന്നും ലിജീഷ് കുമാര്‍ പറഞ്ഞു.
അതിനിടെ, ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എംഎസ് സൊല്യൂഷന്‍സ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് പ്രാഥമികമായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ചോദ്യപേപ്പറിനെക്കുറിച്ചുള്ള പ്രവചനമാണ് നടത്തിയതെന്ന എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ വാദത്തിനെതിരായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.