- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി വി അന്‍വര്‍ യുഡിഎഫിന് മുന്നില്‍ വച്ച 'ഡീലില്‍' ആശങ്കയില്ല; പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് താന്‍; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതെന്ന് രമ്യ ഹരിദാസ്
പി വി അന്‍വര്‍ യുഡിഎഫിന് മുന്നില്‍ വച്ച 'ഡീലില്‍' ആശങ്കയില്ല
പാലക്കാട്: ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന പി.വി. അന്‍വര്‍ യുഡിഎഫിന് മുന്നില്‍ വച്ച 'ഡീലില്‍' ആശങ്കയില്ലെന്ന് രമ്യ ഹരിദാസ്. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് താന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്.
അന്‍വര്‍ കോണ്‍ഗ്രസിന് മുന്നില്‍ വച്ച ആവശ്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ആശങ്കയില്ലെന്നും രമ്യ വിശദീകരിച്ചു. ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് എന്‍.കെ. സുധീറിനെ കോണ്‍ഗ്രസ് പിന്തുണക്കണമെന്ന ആവശ്യമാണ് അനുനയനീക്കത്തിനെത്തിയ യുഡിഎഫിന് മുന്നില്‍ പി.വി. അന്‍വര്‍ വച്ച ഡീല്‍.
Next Story