- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുന്നതിനിടെ കൂടുതല്‍ അടുത്തു; പേടകങ്ങള്‍ സുരക്ഷിതം; സ്‌പേഡെക്‌സ് പരീക്ഷണ തീയതി മാറ്റി വച്ചു
സ്‌പേഡെക്‌സ് പരീക്ഷണ തീയതി മാറ്റി വച്ചു
ന്യൂഡല്‍ഹി: സ്‌പേഡെക്‌സ് ദൗത്യത്തില്‍, നാളെ നടക്കാനിരുന്ന ഡോക്കിംഗ് പരീക്ഷണവും മാറ്റി. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്നതിനിടെ കൂടുതല്‍ അടുത്തതാണ് കാരണം. ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ദൗത്യമാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നത്.
വേഗം പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്നും ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. രണ്ടാം തവണയാണ് ഡോക്കിംഗ് പരീക്ഷണം മാറ്റിവയ്ക്കുന്നത്.
നാളെ രാവിലെയോടെ മൂന്ന് മീറ്റര്‍ അടുത്തെത്തിച്ച് രാവിലെ എട്ടിനും എട്ടേ മുക്കാലിനുമിടയില്‍ ഡോക്കിംഗ് നടത്താനായിരുന്നു ലക്ഷ്യം. പുതിയ തീയതി ഐഎസ്ആര്‍ഒ അറിയിച്ചിട്ടില്ല.
പേടകങ്ങളെ ബഹിരാകാശത്തുവച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍.