- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണപതി മിത്തല്ല! ഗണപതി സ്തുതിയോടെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്ന്നുനല്കി സ്പീക്കര്‍ എ എന്‍ ഷംസീര്‍
ണപതി സ്തുതിയോടെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്ന്നുനല്കി സ്പീക്കര്‍
കണ്ണൂര്‍: ഗണപതി സ്തുതിയോടെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം നുകര്‍ന്ന് നല്‍കി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. നേരത്തെ ഗണപതി മിത്താണെന്ന ഷംസീറിന്റെ പ്രസംഗം വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കിയത്. തലശ്ശേരി ഇല്ലിക്കുന്നിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ബംഗ്ലാവിലാണ് സ്പീക്കര്‍ കുരുന്നുകളെ എഴുത്തിനിരുത്തിയത്.
'ഹരിശ്രീ ഗണപതയെ നമഃ' യെന്ന് പറഞ്ഞ് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ കുരുന്നുകളെ അരിമണിയില്‍ കൈപിടിച്ച് എഴുതിച്ച് ആദ്യാക്ഷരം പകര്‍ന്നു നല്‍കി. തലശ്ശേരി ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് സ്റ്റോറി ടെല്ലിംഗ് മ്യൂസിയത്തിലായിരുന്നു എഴുത്തിനിരുത്ത് നടന്നത്.
തലശ്ശേരിസബ് കലക്ടര്‍ കാര്‍ത്തിക്ക് പാണിഗ്രഹി , മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ്‌കുമാര്‍ എന്നിവരും കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി. ഡി.ടി. പി സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ മാനേജര്‍ ജിഷ്ണു ഹരിദാസ് സ്വാഗതം പറഞ്ഞു. പതിനഞ്ചോളം കുരുന്നുകള്‍ ആദ്യാക്ഷരം നുകര്‍ന്നു.
അക്ഷര ലോകത്തേക്ക് എത്തിയ കുരുന്നുകള്‍ക്ക് സ്പീക്കര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ക്ക് മധുരവും സമ്മാനവും നല്‍കി. കഴിഞ്ഞ തവണ ഗണപതി മിത്താണെന്ന വിവാദ പരാമര്‍ശം നടത്തിയതിനു ശേഷവും സ്പീക്കര്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ബംഗ്‌ളാവില്‍ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു. ഇതു മാത്രമല്ല തന്റെ മണ്ഡലത്തിലെ കോടിയേരിയിലെ ഗണപതി ക്ഷേത്രക്കുളം നവീകരിക്കുന്നതിനായി വിവാദങ്ങള്‍ക്കു ശേഷം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുകയും അനുവദിച്ചിരുന്നു