- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജിമ്മിൽ വ്യായാമം ചെയ്തുകൊണ്ടിരുന്നപ്പോൾ തുടങ്ങിയ ശല്യം; പുറത്ത് ഇറങ്ങിയപ്പോൾ തടഞ്ഞുനിർത്തി തല്ലി; 'ഇന്ത്യൻ നായ' എന്ന് വിളിച്ച് മൂക്കടിച്ച് തകർത്തു; ഓസ്ട്രേലിയയിൽ 22കാരനായ നഴ്സിന് നേരെ വംശീയ അധിക്ഷേപം; ഇവിടം സുരക്ഷിതമല്ലെന്ന് ഇന്ത്യൻ വംശജൻ; ആ ഞെട്ടിക്കുന്ന ക്രൂരത ഇങ്ങനെ

മെൽബൺ: ഓസ്‌ട്രേലിയയിലെ ഗീലോങ്ങിലുള്ള കോറിയോയിൽ ഇന്ത്യൻ വംശജനായ യുവ നഴ്സിന് നേരെ അതിക്രൂരമായ വംശീയാക്രമണം. 22 കാരനായ ഹർമൻ പ്രീത് സിംഗിനെയാണ് മൂന്ന് പേരടങ്ങുന്ന സംഘം ജിമ്മിന് പുറത്തുവെച്ച് ക്രൂരമായി മർദ്ദിച്ചത്. താൻ തന്റെ ജോലി നോക്കി പോകുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ഒരു സംഘം ആക്രമിച്ചതെന്ന് ഹർമൻ പറഞ്ഞു.
ജിമ്മിന് പുറത്ത് കാത്തുനിന്ന് ക്രൂരത
ജിമ്മിൽ വ്യായാമം ചെയ്തുകൊണ്ടിരുന്നപ്പോൾ തന്നെ പ്രതികൾ ഹർമനെ ശല്യം ചെയ്യാൻ തുടങ്ങിയിരുന്നു. വർക്കൗട്ട് കഴിഞ്ഞ് പുറത്തിറങ്ങിയ ഹർമനെ പ്രതികൾ വഴിയിൽ തടഞ്ഞു. വെള്ള ടി ഷർട്ട് ധരിച്ച ആൾ ഹർമനെ 'ഇന്ത്യൻ നായ' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹർമന്റെ മുഖത്തോട് മുഖം അടുപ്പിച്ചു നിന്ന അക്രമി പെട്ടെന്ന് തലകൊണ്ട് ഹർമന്റെ മൂക്കിന് ഇടിക്കുകയായിരുന്നു. മൂക്ക് തകർന്ന് രക്തം വാർന്നൊഴുകിയ ഹർമനെ വഴിയിലുപേക്ഷിച്ച് അക്രമികൾ ഗ്രേ നിറത്തിലുള്ള സെഡാൻ കാറിൽ രക്ഷപ്പെടുകയായിരുന്നു.
മാനസികമായി തകർന്ന് കുടുംബം
ഗുരുതരമായി പരിക്കേറ്റ ഹർമൻ പ്രീത് സിംഗിന് രാത്രി മുഴുവൻ ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നു. വിദഗ്ധ ചികിത്സയും ശസ്ത്രക്രിയയും വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ചയ്ക്ക് ശേഷമേ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യൂ. ഇതിന് മുൻപും വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെങ്കിലും ഈ സംഭവം തന്നെ മാനസികമായി തളർത്തിയെന്ന് ഹർമൻ പറഞ്ഞു. സംഭവത്തിൽ ഹർമന്റെ സഹോദരി ഖുഷി കൗറും കുടുംബവും വലിയ ആശങ്കയിലാണ്.
ഹർമാന്റെ വാക്കുകൾ
സ്വയം കരുത്ത് വീണ്ടെടുക്കാനും ഇത്തരം കാര്യങ്ങൾ കാര്യമാക്കാതിരിക്കാനും ഞാൻ ശ്രമിക്കാറുണ്ട്, പക്ഷേ ഇത് ശരിക്കും വേദനിപ്പിക്കുന്നു," ഹർമൻ പറഞ്ഞു. "ഇനി ആ ജിമ്മിലേക്ക് തന്നെ തിരിച്ചുപോകണമോ അതോ എന്റെ വ്യായാമ സമയം മാറ്റണമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. ഇതിനുശേഷം എനിക്കവിടെ സുരക്ഷിതത്വം അനുഭവപ്പെടില്ല എന്നും ഹർമൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ സമൂഹത്തിൽ വർദ്ധിക്കുന്ന ആശങ്ക
കഴിഞ്ഞ വർഷം ഡിസംബറിൽ സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. അതിൽ ഒരു പ്രതി ഹൈദരാബാദ് സ്വദേശിയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ഭീതി സൃഷ്ടിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ കുടിയേറ്റ സമൂഹമാണ് ഇന്ത്യക്കാർ. ഏകദേശം എട്ട് ലക്ഷത്തിലധികം ഇന്ത്യൻ വംശജർ അവിടെ താമസിക്കുന്നുണ്ട്. അവർക്കിടയിൽ വർദ്ധിച്ചുവരുന്ന ഇത്തരം വംശീയാക്രമണങ്ങൾ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.


