പത്തനംതിട്ട: ഉക്രൈൻ യുദ്ധം മൂലം മെഡിക്കൽ പഠനം തടസപ്പെട്ട വിദ്യാർത്ഥികൾക്ക് തുണയായി വിദ്യാഭ്യാസ ഏജൻസി. ഹൈദരാബാദിലുള്ള സ്വകാര്യ ഏജൻസി മുഖേനെ സപൊരോഷിയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിച്ചു വന്നിരുന്ന വിവിധ അധ്യയന വർഷത്തെ വിദ്യാർത്ഥികൾ ആണ് ഉസ്ബക്കിസ്ഥാനിലെ കമറോവ് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് ട്രാൻസ്ഫർ വാങ്ങി തുടർ പഠനത്തിന് പോകുന്നത്. ഇതിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തത് ഏജൻസിയാണെന്ന് കുട്ടികളുടെ മാതാപിതാക്കൾ പറയുന്നു.

വിദ്യാർത്ഥികളുടെ ആദ്യ സംഘം ബുധൻ രാത്രി ഉസ്ബക്കിസ്ഥാനിന്റെ തലസ്ഥാനമായ യ താഷ്‌കന്റിലേക്ക് പോകും. നെടുമ്പാശേരിയിൽ നിന്നും ഷാർജ വഴിയാണ് ഇവരുടെ യാത്ര. കഴിഞ്ഞ എട്ട് മാസത്തിലേറെയായി വിദ്യാർത്ഥികളും മാതാപിതാക്കളും അനുഭവിച്ചു വന്നിരുന്ന ആശങ്കയാണ് ഇതോടെ നീങ്ങി തുടങ്ങുന്നത്.

ഉക്രൈനിലെ സപോരോഷിയ യൂണിവേഴ്സിറ്റിയിലെ മുന്നുറോളം ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് കമറോവ് യൂണിവേഴ്സിറ്റിയിലേക്ക് ഇപ്പോൾ മാറ്റം കിട്ടിരിക്കുന്നത്. അൻപതോളം കുട്ടികളുടെ ആദ്യ സംഘം ആണ് എയർ അറേബ്യയിലാണ് പോകുന്നത്. ശേഷിച്ചവർ പല സംഘങ്ങളായി വരും ദിവസങ്ങളിൽ നെടുമ്പാശേരി, ന്യൂഡൽഹി വഴി യാത്ര തിരിക്കും.