- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട ജില്ലയിൽ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് ഇന്ന് മാത്രം കാണാതായത് ആറു സ്‌കൂൾ കുട്ടികളെ; രണ്ട് ആൺകുട്ടികൾ മടങ്ങിയെത്തി; നാലു പെൺകുട്ടികൾക്കായി തെരച്ചിൽ തുടരുന്നു; കാണാതായത് ജില്ലാ ആസ്ഥാനത്തും ഓതറയിൽ നിന്നുമുള്ള കുട്ടികളെ
പത്തനംതിട്ട: ജില്ലയിൽ ഇന്ന് ഒറ്റ ദിവസം കൊണ്ട് മാത്രം കാണാതായത് ആറു സ്‌കൂൾ കുട്ടികളെ. ഇതിൽ നാലു പേർ പെൺകുട്ടികളാണ്. രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. ജില്ലാ ആസ്ഥാനത്ത് രണ്ട് സ്‌കൂളുകളിൽ നിന്നായി രണ്ടും ഓതറയിൽ ഒരേ സ്‌കൂളിൽ നിന്ന് രണ്ടും പെൺകുട്ടികളെയാണ് കാണാതായത്.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെ റാന്നി വയലത്തലയിൽ നിന്നും കാണാതായ രണ്ട് ആൺകുട്ടികളെ കോന്നിയിൽ നിന്ന് കണ്ടെത്തി. തിരുവല്ല ഓതറ എ.എം.എം സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന കാണാതായ രണ്ടു പെൺകുട്ടികളെ രാത്രി വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.
പത്തനംതിട്ട മാർത്തോമ്മ എച്ച്.എസ്.എസിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി, തൈക്കാവ് ഗവ. എച്ച്.എസ്.എസിൽ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി എന്നിവരെ കാണാതായതായി വൈകിട്ടാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് ഇൻസ്പെക്ടർ ജിബു ജോൺ പറഞ്ഞു.
തിരുവല്ല ഓതറ എ.എം.എം സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികൾ വീട്ടിൽ മടങ്ങിയെത്തിയിട്ടില്ലെന്ന് വൈകിട്ട് തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിൽ നിന്ന് കണ്ടെത്തിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്